
0091-483-2735474
ksebsocietympm@gmail.com
മികവ് 2024 – SSLC, +2 അവാർഡ് വിതരണം ചെയ്‌തു .

മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (MDEBECS LTD) അംഗങ്ങളുടെയും, ജീവനക്കാരുടെയും മക്കളിൽ SSLC , +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ / A 1 ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും നൽകി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ .സുഷമ എൽ നിർവഹിച്ചു. സംഘം പ്രസിഡന്റ് പി പി ജയൻദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ KSEBL മഞ്ചേരി സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജയശ്രീ ടി എസ്, വി രമേശ് (KSEBWA ), ടി ശ്രീകുമാർ (KEWF ), ശ്രീനിവാസൻ സി (KSEBOA), കെ കെ സുബ്രമണ്യൻ (KSEBOF), എ പി പ്രഭാകരൻ (KSEB പെൻഷനേഴ്‌സ് അസോസിയേഷൻ), ഐ ശ്രീധരൻ (KCEU) എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് സജിത്ത് പി സ്വാഗതവും , സെക്രട്ടറി സുരേഷ് കുമാർ കെ നന്ദിയും പറഞ്ഞു.