About Us

മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി 29-8-1987-ല്‍ രജിസ്റ്റര്‍ ചെയ്ത് 17-9-1987 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം ജില്ല മുഴുവന്‍ സംഘത്തിന്‍റെ പ്രവര്‍ത്തന പരിധിയിലാണ്.

ജില്ലയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളിലെയും ജീവനക്കാരുടെ സാമൂഹിക-സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ച് അംഗങ്ങളുടെ ഇടയില്‍ മിതവ്യയവും സമ്പാദ്യ ശീലവും വളര്‍ത്തുക, അംഗങ്ങളുടെ അത്യാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വായ്പ നല്‍കുക, നിക്ഷേപം, ഓഹരി മൂലധനം സ്വരൂപിക്കുക, ചിട്ടി നടത്തുക, സഹകരണ തത്വങ്ങളെക്കുറിച്ച് വിജ്ഞാനം പ്രചരിപ്പിക്കുക, പ്രവര്‍ത്തനത്തിനാവശ്യമായ സ്ഥാവര ജംഗമ വസ്തുക്കള്‍ സമ്പാദിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു.

interior1

ശ്രീ.വി.പി. ശിവമോഹനന്‍ ചീഫ് പ്രൊമോട്ടറായി 1987 സെപ്റ്റംബര്‍ 17 നു പ്രവര്‍ത്തനം ആരംഭിച്ച സംഘം ആരംഭം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യത്തെ പ്രസിഡണ്ട് പരേതനായ ശ്രീ.കെ.പി. അഹമ്മദ് അബ്ദുല്‍ ഗഫൂര്‍ ആയിരുന്നു. ആദ്യത്തെ സെക്രട്ടറി ശ്രീ.വി.പി.ശിവമോഹനനും ആയിരുന്നു. ശ്രീ.വി.പി.ശിവമോഹന്‍, ശ്രീ.കെ.അഹമ്മദ് കുട്ടി എന്നിവര്‍ ദീര്‍ഘകാലം പ്രസിഡണ്ട്, സെക്രട്ടറി ( ഹോണററി ) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‍ 2004 ല്‍ കെ.പി.ഫാത്തിമ പ്രസിഡണ്ടാവുകയും 2006 മുതല്‍ 2011 വരെ എ.പ്രകാശ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. പിന്നീട് സി.വി. ഡെനി , ഇ.വി പ്രമോദ് എന്നിവർ പ്രസിഡണ്ട്മാരായി വർത്തിച്ചു. ശ്രീ ജയൻ ദാസ് ഇപ്പോൾ സംഘത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു.

interior2

ചുരുങ്ങിയ കാലം കൊണ്ടുതന്നെ കേരളത്തിലെ ഏറ്റവും മികച്ച എംപ്ലോയീസ് സഹകരണ സംഘങ്ങളില്‍ ഒന്നായി ഈ സംഘം മാറിക്കഴിഞ്ഞു. 2001 വര്‍ഷത്തില്‍ മലപ്പുറം നഗരത്തില്‍ സ്വന്തം കെട്ടിടം നിര്‍മ്മിച്ചു. കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്,മലപ്പുറം ഈസ്റ്റ് ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫീസ് എന്നിവ സംഘം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2007 വര്‍ഷത്തില്‍ തിരൂര്‍ വൈദ്യതി ഭവനില്‍ തിരൂര്‍ ശാഖയും, 2011 വര്‍ഷത്തില്‍ മഞ്ചേരി വൈദ്യുതി ഭവനില്‍ മഞ്ചേരി ശാഖയും പ്രവര്‍ത്തനം ആരംഭിച്ചു. അംഗങ്ങള്‍ക്ക് വര്‍ഷംതോറും ലാഭ വിഹിതം നല്‍കുന്നു. ഈ ക്ലാസ്-I സ്പെഷ്യൽ ഗ്രേഡ് സംഘത്തില്‍ വായ്പാ കുടിശ്ശികയില്ല. ആഡിറ്റില്‍ എല്ലാ വര്‍ഷവും ‘A’ ക്ലാസ് നിലനിര്‍ത്തുന്നു.

മുൻ പ്രസിഡന്റുമാർ

1987-1992 : അഹമ്മദ് അബ്ദുൽ ഗഫൂർ കെ.വി.

1992-1995 : അഹമ്മദ് കുട്ടി . കെ

1995-1998 : ശിവമോഹനൻ . വി.പി

1998-2001 : ശിവമോഹനൻ . വി.പി

2001-2006 : കെ.പി.ഫാത്തിമ

2006-2011 : എം.പ്രകാശ്

2011-2016 : ഡെനി. സി.വി

2016-2021 : ഇ.പി.പ്രമോദ്

2021 - മുതൽ : പി.പി. ജയൻദാസ്

Skip to toolbar